Your Image Description Your Image Description

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയിലെ സംരംഭങ്ങളെ മികവുറ്റതാക്കാനുള്ള കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം (കെ ടാപ്) പദ്ധതിയുടെ പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീയുടെ കാര്‍ഷിക സംരംഭ യൂണിറ്റുകള്‍ക്ക് നൂതന സാങ്കേതികവിദ്യകള്‍ സൗജന്യമായി നല്‍കി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കാര്‍ഷിക മേഖലയില്‍ ഉപജീവന മാര്‍ഗവും തൊഴില്‍ അവസരങ്ങളും സ്യഷ്ട്ടിക്കുക എന്ന ലക്ഷ്യതോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിലെ സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, കുടുംബശ്രീ സംരംഭകർ തുടങ്ങി 300 ഓളം പേര്‍ പങ്കെടുത്തു.

 

ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നടന്ന പരിപാടി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി സി കവിത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കാർഷിക മേഖലാ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. ഷാനവാസ് ക്ലാസ്സെടുത്തു. അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ പി സൂരജ്, എസ് കെ അതുല്‍ രാജ്, സംസ്ഥാന മിഷന്‍ അസി. പ്രോഗ്രാം മാനേജര്‍ ഡോ. ഷമീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ആരതി വിജയന്‍ തുടങ്ങിയവർ സംസാരിച്ചു.

 

പ്രമേഹ സൗഹൃദ ഇന്‍സ്റ്റന്റ് കേക്ക് മിക്‌സ്, തേന്‍ അധിഷ്ഠിത ഉൽപന്നങ്ങള്‍, ഹൈപ്രോട്ടീന്‍ ലഘുഭക്ഷണങ്ങള്‍, ഷുഗര്‍ഫ്രീ ഉൽപന്നങ്ങള്‍, നാച്ചുറല്‍ ഫുഡ് കളറുകള്‍, മള്‍ട്ടിഗ്രെയിന്‍ ബ്രെഡുകള്‍, വിവിധതരം ജ്യൂസുകള്‍, നാളികേര ഉല്‍പന്നങ്ങള്‍, കിഴങ്ങുവിള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, ചെറുധാന്യങ്ങള്‍, മുരിങ്ങ അടിസ്ഥാനമാക്കിയുള്ള ഉല്‍പന്നങ്ങള്‍, അച്ചാറുകള്‍, ഐസ്‌ക്രീം, ഇന്‍സ്റ്റന്റ് ഫുഡ് മിക്സുകള്‍ എന്നിവയുള്‍പ്പെടെ 180 ല്‍ അധികം ഉല്‍പന്നങ്ങള്‍ കുടുംബശ്രീ സംരംഭകര്‍ക്ക് കെ-ടാപ് സാങ്കേതിക പിന്തുണയോടെ ഒരുക്കാന്‍ സാധിക്കും.

Related Posts