Your Image Description Your Image Description

പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് (കീഡ്) അഞ്ച് ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകന്‍ അല്ലെങ്കില്‍ സംരംഭകയാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏപ്രില്‍ 22 മുതല്‍ 26 വരെ കളമശ്ശേരിയിലുള്ള കീഡ് കാമ്പസ്സില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട്, സെയില്‍സ് മാര്‍ക്കറ്റിങ്, ബാങ്കിങ്, ജി.എസ്.ടി, ലൈസന്‍സുകള്‍, വിവിധ ലോണ്‍ സബ്‌സിഡി സ്‌കീമുകള്‍ തുടങ്ങിയ സെഷനുകളാണ് ഉള്‍പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഏപ്രില്‍ 15 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890 2550322/9188922785/9605542061.

Leave a Reply

Your email address will not be published. Required fields are marked *

Related Posts