Your Image Description Your Image Description

മുംബൈ: വ്യവസായിയെ പറ്റിച്ച് 60 കോടി രൂപ തട്ടിയെടുത്ത കേസിൽ നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വായ്പയും നിക്ഷേപവും സംബന്ധിച്ച ഇടപാടിൽ ബിസിനസുകാരനെ പറ്റിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (ഇഒഡബ്ല്യു) ഇരുവർക്കുമെതിരെ കേസെടുത്തത്. ലോട്ടസ് ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസിന്റെ ഡയറക്ടറും ബിസിനസുകാരനുമായ ദീപക് കോത്താരിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം ഓൺലൈൻ ഷോപ്പിംഗ്, റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ ‍ഡയറക്ടർമാരായിരുന്നു ശിൽപ ഷെട്ടിയും ഭർത്താവും. ബിസിനെസ്സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോത്താരിയിൽ നിന്ന് ഇവർ പണം വായ്പയായി വാങ്ങുകയായിരുന്നു.

Related Posts