Your Image Description Your Image Description

റോം: തന്റെയും ഉറ്റ ബന്ധുവിന്റേയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വൈറലായതിന് പിന്നാലെ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കി ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി. ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, സഹോദരി അരിയാന്ന, പ്രതിപക്ഷ നേതാവ് എല്ലി ഷെലീൻ അടക്കമുള്ള സ്ത്രീകളുടെ വ്യാജ ചിത്രങ്ങളാണ് അശ്ലീല സൈറ്റുകളിൽ വൈറലായത്..

വെറപ്പുളവാക്കുന്ന പ്രവർത്തിയെന്നാണ് വ്യാജ ചിത്രങ്ങൾ ഇറ്റലിയിലെ കുപ്രസിദ്ധ അശ്ലീല സൈറ്റിൽ എത്തിയതിനേക്കുറിച്ച് ജോർജിയ മെലോണി പ്രതികരിച്ചത്. കുറ്റക്കാർക്ക് അൽപം പോലും വീഴ്ചയില്ലാതെ ശിക്ഷ നൽകുമെന്നും ജോർജിയ മെലോണി വിശദമാക്കി.

ഏഴ് ലക്ഷത്തിലേറെ സബ്സക്രൈബേഴ്സാണ് വിവാദ വെബ്സൈറ്റിന് ഉള്ളത്. വ്യാഴാഴ്ച ഉപഭോക്താക്കൾ തെറ്റായ രീതിയിൽ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവെന്ന് ആരോപിച്ച് വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നവർ സൈറ്റ് അടച്ച് പൂട്ടിയിരുന്നു. അതീവ അശ്ലീല പരമായ പരാമർശങ്ങളോടെയും മോശമായ രീതിയിലുമായിരുന്നു ചിത്രങ്ങൾ സൈറ്റിൽ വൈറലായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു വ്യാജ അശ്ലീല ചിത്രങ്ങൾ തയ്യാറാക്കിയത്.

 

 

 

Related Posts