Your Image Description Your Image Description

വിവോ  വി60 ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് സൂചന. ഏതാനും ആഴ്ചകൾക്കുള്ളിൽ വി60 ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് ടെക് വിദഗ്ധർ നൽകുന്ന സൂചന. വിവോ വി50യുടെ പിൻഗാമിയായ ഈ ഫോണിൽ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റും 1.5 കെ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഡിസ്‌പ്ലേയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വിവോ വി60ല്‍ 90 വാട്സ് ചാർജിങ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററി പ്രതീക്ഷിക്കുന്നു.

വിവോ വി60 ആഗസ്റ്റ് 19ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് എക്‌സിലെ ടിപ്‌സ്റ്റർ അഭിഷേക് യാദവ് അവകാശപ്പെടുന്നത്. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് ഫോണിനൊപ്പം രാജ്യത്ത് അരങ്ങേറ്റം കുറിക്കുമെന്നാണ് ടിപ്‌സ്റ്ററുടെ അവകാശവാദം. ഇതുവരെ, കമ്പനിയുടെ സ്മാർട്ട്‌ഫോണുകളുടെ ആഗോള പതിപ്പുകൾ ചൈനയിലെ ഉപയോക്താക്കൾക്ക് ലഭ്യമായ ഒറിജിൻ ഒ.എസ് സ്‍കിന്നിന് പകരം ഫൺടെക് ഒ.എസ് ഉപയോഗിച്ചാണ് പുറത്തിറക്കിയിരുന്നത്.

അതേസമയം, വി60യുടെ ലോഞ്ചുമായി ബന്ധപ്പെട്ട ഒരു വിവരവും വിവോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ സിരിം, ടിയുവി വെബ്‌സൈറ്റുകളിൽ മോഡൽ നമ്പർ വി2511 എന്ന പേരിൽ ഇത് പ്രത്യക്ഷപ്പെട്ടിരുന്നു. ലിസ്റ്റിങ്ങിൽ ഫോണിൽ 90 വാട്സ് ഫാസ്റ്റ് ചാർജിങ് പിന്തുണ അവകാശപ്പെട്ടിരുന്നു. നിലവിലെ വി50 മോഡലിനേക്കാൾ അപ്‌ഗ്രേഡുകളുമായി ഇത് വരാൻ സാധ്യതയുണ്ട്.

Related Posts