Your Image Description Your Image Description

വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിച്ച് കുവൈത്തും ജപ്പാനും. വെള്ളിയാഴ്ച ടോക്കിയോയിൽ നടന്ന ഇരു വിദേശകാര്യ മന്ത്രാലയങ്ങളുടെയും അഞ്ചാമത് നയരൂപീകരണ യോഗത്തിൽ ഊർജ്ജം, ഭക്ഷ്യ വ്യാപാരം, പ്രാദേശിക സ്ഥിരത എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം തുടരാൻ ധാരണയായി.

യോഗത്തിൽ ഏഷ്യൻ കാര്യങ്ങളുടെ കുവൈത്ത് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സമീഹ് ഹയാത്തും ജപ്പാൻ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി തോഷിഹിഡെ ആൻഡോയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Posts