Your Image Description Your Image Description

വിമാനത്തിലെ പവർബാങ്ക് ഉപയോ​ഗത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി എമിറേറ്റ്സ്. ഒക്ടോബർ ഒന്നു മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. എമിറേറ്റ്‌സ് ഉപഭോക്താക്കൾക്ക് പ്രത്യേക നിബന്ധനകളോടെ ഒരു പവർ ബാങ്ക് മാത്രമേ കൊണ്ടുപോകാൻ അനുവദിക്കൂ. വിമാനത്തിനകത്ത് പവർ ബാങ്കുകൾ ഉപയോഗിക്കാനോ, പവർ ബാങ്ക് ഉപയോ​ഗിച്ച് ഉപകരണങ്ങൾ ചാർജ് ചെയ്യാനോ അനുവാദമുണ്ടാകില്ല.

പുതുക്കിയ മാർ​ഗ നിർദേശങ്ങളനുസരിച്ച്, 100 വാട്ട് അവറിന് താഴെ ശേഷിയുള്ള ഒരു പവർബാങ്ക് മാത്രം യാത്രയിൽ കരുതാം. വിമാനയാത്രക്കിടെ ഉപകരണങ്ങൾ പവർബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യരുതെന്നും വിമാനത്തിന്റെ സോക്കറ്റിൽ കുത്തി പവർബാങ്ക് ചാർജ് ചെയ്യരുതെന്നും നിർദേശമുണ്ട്.

Related Posts