Your Image Description Your Image Description

ദോഹ: ഖത്തറിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാഫിക്. ആ​ഗ​സ്റ്റ് 28 മു​ത​ൽ 60 ദി​വ​സ​ത്തെ അ​ധി​ക സ​മ​യ​പ​രി​ധി​യാ​ണ് അ​നു​വ​ദി​ച്ച​ത്.

നേരെത്തെ, 2007ലെ ​ട്രാ​ഫി​ക് നി​യ​മം ന​മ്പ​ർ (19) അ​നു​സ​രി​ച്ച് സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ജൂലൈ 27ന് പുറപ്പെടുവിച്ച അറിയിപ്പിൽ രജിസ്‌ട്രേഷൻ പു​തുക്കുന്നതിന്​ വാഹന ഉടമകൾക്ക് 30 ദിവസത്തെ സമയം നൽകിയിരുന്നു. ഈ കാലാവധി അ​വ​സാ​നി​ച്ചത്തിനെ തു​ട​ർ​ന്നാ​ണ് വീണ്ടും 60 ദിവസം കൂടി ​സ​മ​യ​പ​രി​ധി അനുവദിച്ചത്.

വാഹന ഉടമകൾക്ക് ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ മതിയായ സമയം നൽകുകയും, നിയമപരമായ ബാധ്യതകൾ ഒഴിവാക്കാൻ സഹായിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ രാജ്യത്ത് റോഡ് സുരക്ഷ ഉ​റ​പ്പാ​ക്കു​ക​യും, എല്ലാ വാഹന യാത്രക്കാരും ഗതാഗതനിയമങ്ങൾ കൃ​ത്യ​മാ​യി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് വ്യക്തമാക്കി. ഖ​ത്ത​റി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീകരിക്കുമെന്നും അ​ധി​കൃ​ത​ർ ഓർമിപ്പിച്ചു.

 

Related Posts