Your Image Description Your Image Description

വയനാട്: വയനാട് പുനരധിവാസത്തെ വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആ‌ർലേക്കർ. രണ്ട് തവണ താൻ അവിടെ പോയി. അവിടെ ദുരന്തം നടന്നപ്പോൾ മാത്രമാണ് പരിഹാരം തേടിയത്. നല്ലൊരു ലീഡർ ഷിപ്പിന്‍റെ അഭാവമാണ് അവിടെ കണ്ടത്. അടുത്ത പടി എന്താണെന്ന തീരുമാനം എടുത്തില്ല എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ട്രിമ – 2025 മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷൻ സിന്ദൂർ മാനേജ്മെന്‍റിന്‍റെ ഏറ്റവും മികച്ച ഉദഹരണമാണ്. അവിടെ കണ്ടത് യത്ഥാർത്ഥ ലീഡർ ഷിപ്പ്. എവിടെ തുടങ്ങണം എന്നും എവിടെ നിർത്തണം എന്നും വ്യക്തമായ ധാരണ ഉണ്ടായിരുന്നു. മികച്ച ലീഡർ ഷിപ്പിന് മികച്ച ഫലം കിട്ടിയതാണ് ഓപ്പറേഷൻ സിന്ദൂർ എന്നും ഗവര്‍ണര്‍ പറഞ്ഞു.

 

 

 

Related Posts