Your Image Description Your Image Description

 

വനം വകുപ്പിന്റെ 2025 ലെ വനമിത്ര പുരസ്‌കാരത്തിന് ആലപ്പുഴ ജില്ലയില്‍ നിന്ന്ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. സാമൂഹ്യ വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജൈവവൈവിദ്ധ്യ പരിപാലനം തുടങ്ങിയ മേഖലകളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്നിവരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് വനമിത്ര പുരസ്‌കാരം.

അപേക്ഷകര്‍ അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം ആഗസ്റ്റ് 31ന് മുമ്പായി കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റായ www.forest.kerala.gov.in മുഖേന രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0477-2246034.

Related Posts