Your Image Description Your Image Description

വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​​റേ​റ്റ​ി​ലെ ദി​മ വ​താ​ഈ​നി​ൽ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന 300ല​ധി​കം ഈ​ജി​പ്ഷ്യ​ൻ ക​ഴു​ക​ന്മാ​രെ​ ക​ണ്ടെ​ത്തി. പ​രി​സ്ഥി​തി അ​തോ​റി​റ്റി​യു​ടെ വി​ശാ​ല​മാ​യ ജൈ​വ​വൈ​വി​ധ്യ നി​രീ​ക്ഷ​ണ സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​ണ് ഇ​വ​യെ ക​ണ്ടെ​ത്തി​യ​ത്. അ​പൂ​ർ​വ​പ​ക്ഷി​ക​ളെ​ക്കു​റി​ച്ചു​ള്ള പ​തി​വ് രേ​ഖ​പ്പെ​ടു​ത്ത​ൽ ഇ​ക്കോ​ടൂ​റി​സ​ത്തി​നും ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​നു​മു​ള്ള ഒ​രു കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ഒ​മാ​ന്റെ സ്ഥാ​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തും.

ഈ ​മേ​ഖ​ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ ജീ​വി​വ​ർ​ഗ​ങ്ങ​ളാ​ണി​ത്. ദേ​ശാ​ട​ന, സ്ഥി​ര​താ​മ​സ​ക്കാ​രാ​യ പ​ക്ഷി​വ​ർ​ഗ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക​മാ​യ ആ​വാ​സ വ്യ​വ​സ്ഥ എ​ന്ന നി​ല​യി​ൽ ഒ​മാ​ന്റെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​ത്തെ ഇ​ത് അ​ടി​വ​ര​യി​ടു​ന്നെ​ന്ന് പ​രി​സ്ഥി​തി​സം​വി​ധാ​ന​ങ്ങ​ളു​ടെ സൂ​പ്പ​ർ​വൈ​സ​ർ സൈ​ഫ് ബി​ൻ ഹ​ബീ​ബ് അ​ൽ നാ​ബി പ​റ​ഞ്ഞു. ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ നാ​ശം, വേ​ട്ട​യാ​ട​ൽ തു​ട​ങ്ങി​യ ഭീ​ഷ​ണി​ക​ൾ കാ​ര​ണം ഈ​ജി​പ്ഷ്യ​ൻ ക​ഴു​ക​നെ (നി​യോ​ഫ്രോ​ൺ പെ​ർ​ക്നോ​പ്റ്റെ​റ​സ്) ആ​ഗോ​ള​ത​ല​ത്തി​ൽ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related Posts