Your Image Description Your Image Description

ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്റെ ഭാഗമായി ലോക സൗഹൃദ ദിനമായ ആഗസ്റ്റ് മൂന്നിന് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകൾ കൈമാറുന്നു.  സംസ്ഥാനത്തെ സ്കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സുഹൃത്തുക്കൾക്ക് വൃക്ഷത്തൈകൾ കൈമാറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗഹൃദ ദിനത്തിലോ അനുബന്ധ ദിവസങ്ങളിലോ നടക്കുന്ന പരിപാടിയിൽ പുതിയ പച്ച തുരുത്തുകൾക്കും തുടക്കം കുറിക്കും. പരിസ്ഥിതി പുന:സ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം എന്നിവയാണ് പരിപാടിയുടെ ലക്ഷ്യങ്ങൾ.

Related Posts