Your Image Description Your Image Description

ലോകാരോഗ്യദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും ജില്ലാപഞ്ചായത്ത് ഹാളിൽ ഇന്ന് ഉച്ചക്ക് രണ്ടിന് എച്ച്. സലാം എം.എൽ.എ. നിർവഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. നവദമ്പതികൾക്ക് കുടുംബാസൂത്രണ-ശിശുപരിചരണ സന്ദേശങ്ങൾ അടങ്ങുന്ന മംഗളപത്രം നൽകുന്ന ‘പ്രിയം’ (പ്രിപ്പറേറ്ററി ഇൻഫർമേഷൻ ഫോർ യങ് അഡൾട്സ് ഓൺ മാരീഡ് ലൈഫ്) ക്യാമ്പയിന്റെ ഉദ്ഘാടനം എ.ഡി.എം. ആശ സി എബ്രഹാം നിർവഹിക്കും.  ഡി.എം.ഒ. ഡോ. ജമുന വർഗ്ഗീസ് ആരോഗ്യ സന്ദേശം നൽകും. ‘ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാനിർഭരമായ ഭാവി’ എന്നതാണ് ഈ വർഷത്തെ പ്രമേയം. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വീട്ടുപ്രസവങ്ങളുടെ  പശ്ചാത്തലത്തിൽ ‘കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിതമായ കരങ്ങളിൽ; പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രിതന്നെ തിരഞ്ഞെടുക്കാം’ എന്ന വിഷയത്തിനാണ് സംസ്ഥാനതലത്തിൽ ഊന്നൽ നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഡോ. എസ് ആർ ദിലീപ് കുമാർ, ഡോ. പാർവതി പ്രസാദ്, ഡോ. സ്വപ്ന ഭാസ്ക്കർ, ഡോ. സംഗീത ജോസഫ്, ഡോ. കോശി സി പണിക്കർ, ഡോ. സി ജെ സൗമ്യ, വി എസ് ഷിംന  എന്നിവർ സെമിനാറിൽ സംസാരിക്കും.

ഏപ്രിൽ 11നു വൈകിട്ട് 3 മണിക്ക് എസ്‌.ഡി. കോളേജിൽ യുവവാണി, 13നു വൈകിട്ട് 5 മണിക്ക് ആലപ്പുഴ ബീച്ചിൽ പാട്ടുകൂട്ടം, 15നു രാവിലെ 10.30 നു ഡി.എം.ഒ. ഓഫിസിൽ സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുകൾക്കും ശിശുരോഗവിദഗ്ദ്ധർക്കുമായുള്ള ശില്പശാല എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts