Your Image Description Your Image Description

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ആരോഗ്യ പരിശോധനയിൽ തടവുകാർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. ഹരിദ്വാർ ജയിലിലെ 15 ജയിൽ പുള്ളികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പതിവ് ആരോഗ്യ പരിശോധനയ്ക്കിടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗബാധിതരായ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. ആകെ 1100 തടവുകാരാണ് ജയിലിലുള്ളത്.

2017 ലും ഹരിദ്വാറിലെ ജില്ലാ ജയിലില്‍ സമാനമായ രീതിയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധ കണ്ടെത്തിയിരുന്നു. അന്ന് പതിനാറ് തടവുകാര്‍ക്കായിരുന്നു രോഗം കണ്ടെത്തിയത്. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഏപ്രില്‍ ഏഴാം തീയതി ജയിലില്‍ തടവുകാര്‍ക്കായി പ്രത്യേക പരിശോധന സംഘടിപ്പിച്ചിരുന്നു. ഈ പരിശോധനയിലാണ് പതിനഞ്ച് പേര്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചത്.

രോഗബാധ കണ്ടെത്തിയതോടെ ഇവരെ പ്രത്യേക ബ്ലോക്കിലേയ്ക്ക് മാറ്റി നിരീക്ഷണം തുടരുകയാണ്. കൂടാതെ, ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കും. ഇവര്‍ക്ക് കൃത്യമായി ചികിത്സയും ബോധവത്ക്കരണവും നല്‍കുന്നതായി സീനിയര്‍ ജയില്‍ സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts