Your Image Description Your Image Description

കൊച്ചി: ഐടി വ്യവസായി വേണുഗോപാലകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് ഹൈക്കോടതിയെ സപീപ്പിച്ചത്. കാക്കനാട് സ്വദേശിയായ വേണുഗോപാലകൃഷ്ണനും ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരായ ജേക്കബ്ബ് പി തമ്പി, എബി പോള്‍, സ്വതന്ത്ര ഡയറക്ടറായ ബിമല്‍രാജ് ഹരിദാസ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന 13 വരെ രണ്ടുമുതല്‍ നാല് വരെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കി. കാക്കനാട്ടെ സ്മാര്‍ട്ട് സിറ്റിയില്‍ ലിറ്റ്മസ് 7 എന്ന ഐടി കമ്പനി നടത്തുന്ന വേണുവിന്റെ പേരില്‍ ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയാണ് പരാതി നല്‍കിയത്.

Related Posts