Your Image Description Your Image Description

ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും ‘പരിപാടിയുടെ ഭാഗമായുള്ള ഫുട്‌ബോള്‍ വിതരണം ജില്ലാതല ഉദ്ഘാടനം റാന്നി മടത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിച്ചു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ് മോഹനന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീല സന്തോഷ് എന്നിവര്‍ ജില്ലാ ശിശു ക്ഷേമസമിതി ഭാരവാഹികളില്‍ നിന്ന് ഫുട്‌ബോള്‍ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല അധ്യക്ഷയായി.

കുട്ടികളില്‍ കായിക വാസന വളര്‍ത്തുകയാണ് ലക്ഷ്യം. ഒരു വാര്‍ഡില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു ടീമെങ്കിലും വേണം. വാര്‍ഡ്, ബ്ലോക്ക്, ജില്ലാതലത്തില്‍ മത്സരം സംഘടിപ്പിക്കും. ഒക്ടോബറില്‍ ജില്ലാ മത്സരങ്ങള്‍ നടക്കും.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. സുരേഷ് കുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അജിത് കുമാര്‍, സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലീം പി ചാക്കോ, ട്രഷറര്‍ എ. ദീപു, ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് അംഗം മീരാസാഹിബ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീല സന്തോഷ് എന്നിവര്‍ സംസാരിച്ചു.

Related Posts