Your Image Description Your Image Description

കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടന്റെ ലൈവ് മ്യൂസിക് ഷോ മാറ്റിവച്ചു. ബോൾഗാട്ടി പാലസിൽ ആഗസ്റ്റ് 10-ന് നടത്താനിരുന്ന ‘ഓളം ലൈവ്’ എന്ന സംഗീതപരിപാടിയാണ് മാറ്റിവച്ചത്. പരിപാടിയുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ പറഞ്ഞു.

യുവ ഡോക്ടർ നൽകിയ പരാതിയെ തുടർന്നാണ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. വേടൻ പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം. കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് കേസിന്റെ അന്വേഷണച്ചുമതല. തനിക്ക് എതിരായ ആരോപണത്തിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നായിരുന്നു വേടന്റെ ആദ്യ പ്രതികരണം.

കോഴിക്കോട്, കൊച്ചി, ഏലൂർ എന്നിവിടങ്ങളിൽ വെച്ച് പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും മൊഴിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അറിയുന്ന സുഹൃത്തുക്കളുടെ പേരുകളും യുവതി പൊലീസ് മൊഴിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2023 ജൂലൈക്ക്‌ ശേഷം വേടൻ തന്നെ ഒഴിവാക്കിയതായും, വിളിച്ചാൽ ഫോണെടുക്കില്ലെന്നും യുവതി പറഞ്ഞു. ഈ പിന്‍മാറ്റം തനിക്ക് ഗുരുതര മാനസിക വിഷമതകളുണ്ടാക്കി. പലതവണ വേടന് പണം കൈമാറിയെന്നും അതിന്റെ ഗൂഗിൾ പേ അക്കൗണ്ട് വിവരങ്ങളും തെളിവായി ഹാജരാക്കിയെന്നും യുവതി വ്യക്തമാക്കി. കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Posts