Your Image Description Your Image Description

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ലെന്ന് മുതിർന്ന നേതാവ് കെ മുരളീധരൻ. നിഷേധിക്കാത്തത് കൊണ്ടാണ് സസ്പെൻഡ് ചെയ്തത്.ആരോപണത്തിൽ കഴമ്പില്ലെങ്കിൽ സസ്പെൻഷൻ പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈബർ ആക്രമണം നടത്തുന്നവർ മൂടുതാങ്ങികളാണെന്നും അവരോട് പരമമായ പുച്ഛമാണ് ഉള്ളതെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

വിവാദത്തിന് പിന്നിൽ പാർട്ടിക്ക് അകത്തുള്ളവർ ആണോ എന്ന് ഇപ്പോൾ പറയുന്നില്ല. പുറത്ത് വന്ന ശബ്ദം മിമിക്രിക്കാരെ കൊണ്ട് ചെയ്യിച്ചതാണോ എന്ന് അറിയില്ലെന്നും അത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെതിരായ ആരോപണങ്ങൾ പൊലീസും കോടതിയും അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Related Posts