Your Image Description Your Image Description

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരേ വോട്ടുകവർച്ച ആരോപണം ഉയർത്തി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര സമാപിക്കും 1300-ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര ഇന്ന്  ബിഹാറിലെ പാട്നയിൽ സമാപിക്കുന്നത്. രാഹുൽ 16 ദിവസമായി നടത്തുന്ന യാത്രയുടെ സമാപനച്ചടങ്ങ് ദേശീയതലത്തിൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമാകും.
കഴിഞ്ഞ16 ദിവസംകൊണ്ട് ബിഹാറിലെ 20 ജില്ലകളിലൂടെയാണ് വോട്ടർ അധികാർ യാത്ര പര്യടനം നടത്തിയത്. പാട്നയിൽ നടക്കുന്ന സമാപന സമ്മേളനം ഇന്ത്യാസഖ്യത്തിന്റെ ശക്തിപ്രകടനമാക്കാനാണ് കോൺ​ഗ്രസും ആർജെഡിയും ലക്ഷ്യമിടുന്നത്.ഓഗസ്റ്റ് 17-ന് ബിഹാറിലെ സസാറാമിൽനിന്നാണ് വോട്ടർ അധികാർ യാത്ര ആരംഭിച്ചത്. യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. .

തിങ്കളാഴ്ച രാവിലെ 11-ഓടെ പട്‌നയിലെ ഗാന്ധിമൈതാനിയിൽനിന്ന് ഡോ. ബി.ആർ അംബേദ്കർ പ്രതിമയ്ക്കുമുന്നിലേക്ക് രാഹുലിന്റെ നേതൃത്വത്തിൽ പദയാത്ര തുടങ്ങും. ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസ് നേതാക്കളും എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

Related Posts