Your Image Description Your Image Description

തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിനെ അനുകൂലിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.രാഹുലിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തുമെന്നും നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും കൂട്ടിച്ചേർത്തു.

നിയമം എല്ലാവർക്കും ഒരുപോലെയാണ്. ആരോപണങ്ങൾ ഉയർന്നവർ സഭയിലുണ്ട്. രാഹുലിനെ മാത്രം എന്തിന് മാറ്റി നിർത്തണെമന്നും അടൂർ പ്രകാശ് ചോദിച്ചു. സിപിഎം അല്ല കോൺഗ്രസിൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്. രാഹുലിനെതിരെ കേസ് ഇല്ല. ജനാധിപത്യ രീതിയിലാണ് മാറ്റി നിർത്തിയത്. കേസ് എടുക്കട്ടെ അപ്പോൾ നോക്കാമെന്ന് പറഞ്ഞ അടൂർ പ്രകാശ് ആരോപണത്തിൽ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടി. ആരോപണം ഉയർന്ന സാഹചര്യം പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

Related Posts