Your Image Description Your Image Description

ആഹാരം വളരെ ആസ്വദിച്ച് കഴിക്കുന്നവരാണ് മലയാളികൾ. നല്ല എരിവും പുളിയും ഒക്കെയായി മൂന്ന് നേരവും അവർ വയറു നിറയെ കഴിക്കുകയും ചെയ്യും. മറ്റ് നാടുകളിലുള്ളവർക്ക് നമ്മുടെ ആഹാര രീതി കാണുമ്പോൾ, ഹോ! ഇത്ര എരിവൊക്കെ എങ്ങനെ കഴിക്കാൻ സാധിക്കുന്നു എന്ന് തോന്നിയേക്കും. ആഹാരം കഴിക്കുന്നത് പലരും വ്യത്യസ്തമായ രീതികളിലാണ്. ശരിയായ രീതി എന്നത് രാവിലെയും ഉച്ചയ്ക്കും നന്നയി കഴിച്ചതിന് ശേഷം രാത്രിയിൽ ഭക്ഷണം മിതമാക്കുക എന്നതാണ്. എന്നാൽ ചിലർ നേരെ തിരിച്ചാണ്. രാവിലെയും ഉച്ചയ്ക്കും കുറച്ചു കഴിച്ചിട്ട് രാത്രിയിൽ വളരെ കൂടുതൽ കഴിക്കാറുണ്ട്. അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. രാത്രി കഴിക്കുന്ന ഭക്ഷണം ശരിയായില്ലെങ്കില്‍ അത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

എരുവേറിയ ഭക്ഷണങ്ങള്‍

എരുവേറിയ ഭക്ഷണങ്ങള്‍ രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഇത് ഉറക്കത്തെയും തടസപ്പെടുത്താം. അതിനാല്‍ രാത്രി പരമാവധി ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.

ചോക്ലേറ്റ്

രാത്രി ചോക്ലേറ്റ് കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂടാനും ഉറക്കം തടസപ്പെടാനും കാരണമാകും.

ഓറഞ്ച്

രാത്രി ഓറഞ്ച് കഴിച്ചാല്‍, ഇവയിലെ ആസിഡ് സാന്നിധ്യം മൂലം ചിലര്‍ക്ക് അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകാം. അത്തരക്കാര്‍ രാത്രി ഓറഞ്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

നാരങ്ങ

നാരങ്ങയും രാത്രി കഴിക്കുന്നത് ചിലര്‍ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടാകാം. ഇതും ഉറക്കത്തെ തടസപ്പെടുത്താം.

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ചിലരില്‍ ദഹനത്തെയും ഉറക്കത്തെയും ബാധിക്കാം.

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാനും അതുപോലെ ഉറക്കം തടസപ്പെടാനും കാരണമാകും.

ചായ, കോഫി

രാത്രി ചായ, കോഫി തുടങ്ങിയവ കുടിക്കുന്നതും ചിലരില്‍ ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ എന്ത് മാറ്റം വരുത്തുന്നതും ഒരു ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആയിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts