Your Image Description Your Image Description

അമേരിക്കൻ ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ അവരുടെ ആദ്യ ഷോറൂം അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർധിപ്പിച്ച് വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാൻ ഡൽഹിയിൽ ഉടൻ തന്നെ രണ്ടാമത്തെ ഷോറൂം തുറക്കുമെന്നും ടെസ്‌ല ഇന്ത്യ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. ഈയൊരു സാഹചര്യത്തിൽ വിൽപ്പന മാത്രം ലക്ഷ്യം വെക്കാതെ ചാർജിങ് സ്റ്റേഷൻ മേഖലയിലും ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആദ്യ സൂപ്പർചാർജർ സ്റ്റേഷൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടെസ്‌ല. ഓഗസ്റ്റ് 4ന് മുംബൈയിലെ വൺ ബി.കെ.സിയിൽ കമ്പനിയുടെ ആദ്യ സൂപ്പർചാർജർ സ്റ്റേഷൻ ആരംഭിക്കുമെന്ന് ടെസ്‌ല അറിയിച്ചു.

മുംബൈയിലെ ടെസ്‌ല ചാർജിങ് സ്റ്റേഷനിൽ നാല് V4 സൂപ്പർചാർജിങ് സ്റ്റാളുകൾ സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഡി.സി ചാർജറുകൾ 250kW യൂനിറ്റ്, എ.സി ഡെസ്റ്റിനേഷൻ ചാർജിങ് സ്റ്റാളുകൾ 11kW യൂനിറ്റ് എന്നി രണ്ട് ചാർജിങ് സംവിധാനവും ചാർജിങ് സ്റ്റേഷനിൽ ഉണ്ടാകും. ഡി.സി ചാർജറുകൾക്ക് മണിക്കൂറിൽ 24 രൂപ നിരക്കും എ.സി ഡെസ്റ്റിനേഷൻ ചാർജറുകൾക്ക് മണിക്കൂറിൽ 14 രൂപ നിരക്കും ഈടാക്കിയാകും ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്.

Related Posts