Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പൂനൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ. പൂനൂർ കരിങ്കാളിമ്മൽ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂർ കേളകം സ്വദേശിനിയാണ് യുവതി. മൂന്നുവർഷം മുമ്പാണ് വിവാഹിതയായത്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടുകാർ, ജിസ്ന വീട്ടിനുള്ളിൽ തൂങ്ങിയതായി കണ്ടത്. ബാലുശ്ശേരി പോലീസ് പരിശോധന നടത്തി. സി.ഐ ടി.പി.ദിനേശിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Posts