Your Image Description Your Image Description

സംസ്ഥാനത്ത് യുവാക്കള്‍ക്കും തൊഴിലന്വേഷകര്‍ക്കും സഹായകമാകുന്ന പുതിയപദ്ധതികള്‍ ആസൂത്രണംചെയ്യാന്‍ വിവരശേഖരണം. തൊഴിലില്ലായ്മ മറ്റിടങ്ങളുമായി താരതമ്യപ്പെടുത്തി സംസ്ഥാനത്ത് കുറവാണെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നടത്തിവരുന്ന ആനുകാലിക തൊഴില്‍സേന വിവരശേഖരണത്തില്‍ രേഖപ്പെടുത്തിയ പശ്ചാത്തലത്തിലുമാണ് വിവരങ്ങള്‍ ക്രോഡീകരിക്കുന്നത്.

അസംഘടിത മേഖലയിലെ സ്ഥാപനങ്ങളുടെ വാര്‍ഷിക സര്‍വേ (ആന്വല്‍ സര്‍വേ ഓഫ് അണ്‍ഇന്‍കോര്‍പറേറ്റഡ് സെക്ടര്‍ എന്റര്‍പ്രൈസസ്-എ.എസ്.യു.എസ്.ഇ), പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പി.എല്‍.എഫ്.എസ്) കളിലൂടെയാണ് സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് വിവരശേഖരണം നടത്തുന്നത്.

തൊഴില്‍മേഖലകള്‍, മനുഷ്യവിഭവശേഷി, തൊഴില്‍സേന സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ പഠനവിധേയമാക്കി അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനാകും. തൊഴില്‍ശക്തിപങ്കാളിത്തം-നിരക്ക്, തൊഴിലാളി-ജനസംഖ്യ അനുപാതം, തൊഴിലില്ലായ്മനിരക്ക് തുടങ്ങിയ സ്ഥിതിവിവരക്കണക്കും പ്രയോജനപ്പെടുത്തും. അസംഘടിതസ്ഥാപനങ്ങളുടെ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍, തൊഴിലവസരങ്ങള്‍, മൂലധനനിക്ഷേപം, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിലെ വിവരങ്ങളും ശേഖരിക്കും.

യുവതയ്ക്ക് ഗുണനിലവാരമുള്ള തൊഴില്‍സൃഷ്ടിക്കുകയും പ്രധാനലക്ഷ്യമാണ്. സ്ത്രീകളെ തൊഴില്‍ശക്തിയിലേക്ക് കൂടുതലായിഉള്‍പ്പെടുത്തുന്നതിനും അനൗപചാരികമേഖലയിലെ തൊഴിലാളികളുടെഅവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിവരങ്ങള്‍ അനിവാര്യമാണ്.

വിവിധമേഖലകളിലെ തൊഴില്‍സൃഷ്ടിക്കല്‍, തൊഴിലില്‍നിന്നുള്ള വരുമാനം, നൈപുണ്യവുംവിദ്യാഭ്യാസനേട്ടങ്ങളും വിലയിരുത്തും. തൊഴില്‍ സേനാവിവരങ്ങള്‍, ഉത്പാദനപരവും അല്ലാത്തതുമായ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യവിഭവശേഷിയുടെ വിനിയോഗം എന്നിവയെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുകയാണ്.

സംസ്ഥാന ആസൂത്രണകമ്മീഷന്‍ വൈസ് ചെയര്‍മാനും സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാനുമാണ് വിവരശേഖരണത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലയില്‍ നഗര-ഗ്രാമപ്രദേശങ്ങളില്‍നിന്നും യഥാക്രമം 36, 24 വീതം സാംപിളുകളാണ് ശേഖരിക്കുക.

ഇക്കൊല്ലംമുതല്‍ വികസനആസൂത്രണത്തിനും ജില്ലാതല വിലയിരുത്തലുകള്‍ക്കും സഹായകരമാക്കാന്‍ അധികസാമ്പിളുകള്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സ്ഥിതിവിവരക്കണക്ക് വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ മുഖ്യപങ്കാളികളാകുന്നത്. അസംയോജിത കാര്‍ഷികേതര മേഖലയിലെ ഉത്പാദന, വ്യാപാര, സേവനമേഖലകളിലെ ചെറുകിടവ്യവസായ/വാണിജ്യസ്ഥാപനങ്ങള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍ (എല്‍.എല്‍.പി ഒഴികെ), സഹകരണ സംഘങ്ങള്‍, ട്രസ്റ്റ്, സൊസൈറ്റി എന്നിവയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ സര്‍വേയുടെ പരിധിയില്‍ ഉള്‍പ്പെടുന്നവയാണ്.

പ്രത്യേകംതയ്യാറാക്കിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മുഖേനയാണ് വിവരശേഖരണം.

Related Posts