Your Image Description Your Image Description

ലഖ്നൗ : ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അഞ്ച് മരണം . മോഹൻലാൽഗഞ്ചിൽ വ്യാഴം പുലർച്ചെയാണ് അപകടമുണ്ടായത്.

ബിഹാറിലെ ബഗുസാരായിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ ബസ് കിസാൻ പഥിൽ വെച്ച് തീപിടിച്ചത്.80 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. ബസിന്റെ ​ഗിയർബോക്സിലുണ്ടായ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക വിവരം.

തീപിടിത്തമുണ്ടായപ്പോൾ ബസിലെ ഭൂരിഭാ​ഗം യാത്രക്കാരും ഉറങ്ങുകയായിരുന്നു. വളരെ വേ​ഗം ബസിൽ തീ പടർന്നുപിടിച്ചു. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനുമാണ് മരിച്ചത്.ഉറങ്ങുകയായതിനാൽ ഇവർക്ക് പെട്ടെന്ന് ബസിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചില്ല. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബസിലെ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ സാധിച്ചില്ലെന്നും ഇതും ദുരന്തത്തിന് ആക്കം കൂട്ടിയെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts