Your Image Description Your Image Description

അനുമതിയില്ലാതെ ഡ്രോണുകൾ ഉപയോ​ഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സർക്കാരിന്റെ അനുമതിയില്ലാതെ ഡ്രോണുകൾ പറത്തുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നുവെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളിലായി ഡ്രോണുകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

എല്ലാ ജില്ലകളിലെയും ഡ്രോണുകളുടെ പ്രവർത്തനം അവലോകനം ചെയ്ത് നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്കും ഡിജിപിക്കും നിർദേശം നൽകിയിട്ടുണ്ട്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഡ്രോണുകൾ ഉപയോ​ഗിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Related Posts