Your Image Description Your Image Description

ഡൽഹി: ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണത്തെച്ചൊല്ലിയുള്ള വിവാദത്തിനിടെ, തെരഞ്ഞെടുപ്പ് കമീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പാവ’യായി മാറിയെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ആരോപിച്ചു. ശ്രാവണ മാസത്തെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ‘മൗന വ്രതം’ എടുക്കാൻ അദ്ദേഹം തെരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

‘ഭരണഘടനാ വെല്ലുവിളികൾ: കാഴ്ചപ്പാടുകളും വഴികളും’ എന്ന വിഷയത്തിൽ നടന്ന ഒരു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കവെ, മോദിയുടെയും ബി.ജെ.പിയുടെയും ഭരണത്തിൻ കീഴിൽ ഭരണഘടന അപകടത്തിലായെന്നും അത് സംരക്ഷിക്കേണ്ടത് ഓരോ കോൺഗ്രസ് നേതാവിന്റെയും പ്രവർത്തകന്റെയും കടമയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related Posts