Your Image Description Your Image Description

പട്ടികജാതി വികസന വകുപ്പ് മുഖേന നടത്തുന്ന വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു/ വി.എച്ച്.എസ്.സി പഠനത്തിനൊപ്പം രണ്ട് വര്‍ഷത്തെ മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ഓരോ വര്‍ഷവും 10,000 വീതം അനുവദിക്കുന്നതാണ് പദ്ധതി.   പരിശീലനം സര്‍ക്കാര്‍ അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നായിരിക്കണം. എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷയ്ക്ക് സയന്‍സ്, കണക്ക്, ഇംഗ്ലീഷ്  വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ്/സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകള്‍ക്ക് ഫിസിക്‌സ്, കെമസ്ട്രി, ബയോളജി, ഇംഗ്ലീഷ്   വിഷയങ്ങള്‍ക്ക്  യഥാക്രമം എ2, എ ഗ്രേഡുകളോ  നേടിയവരാകണം.   അപേക്ഷകള്‍ ഓഗസ്റ്റ് 30നകം ജില്ലാ പട്ടിക വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996.

Related Posts