Your Image Description Your Image Description

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളം മണലിൽ കുടുങ്ങി. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ ഹാർബറിലേക്ക് എത്തിയ വള്ളമാണ് കുടുങ്ങിയത്. പുതുക്കുറിച്ചി സ്വദേശി സുൽഫിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അഴിമുഖത്ത് കുടുങ്ങിയത്. വള്ളത്തിൽ 32 തൊഴിലാളികളുണ്ടായിരുന്നു. താഹാ റസൂൽ എന്ന വള്ളമാണ് മണലിൽ കുടുങ്ങിക്കിടന്നത്. എസ്കവേറ്റർ എത്തിച്ച് വെള്ളം മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ മത്സ്യത്തൊഴിലാളികളുടെ വള്ളത്തിൽ കെട്ടിവലിച്ചാണ് വള്ളം കടലിലേക്ക് ഇറക്കിയത്.

മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുകയാണ്. ഇവിടെ കൂടിക്കിടക്കുന്ന മണൽത്തിട്ടകളാണ് അപകടത്തിന് കാരണം. മുൻപും അഴിമുഖത്ത് അപകടങ്ങൾ ഉണ്ടായിരുന്നു. സ്ഥലത്ത് അനിയന്ത്രിതമായി രൂപപ്പെട്ട മണൽത്തിട്ട മൂലം വള്ളങ്ങൾക്ക് കടലിലേക്കിറങ്ങാനാകാത്ത സാഹചര്യത്തിൽ പ്രതിഷേധിച്ച് ഉപരോധവും പണിമുടക്കുമെല്ലാം നടന്നിരുന്നെങ്കിലും അപകടങ്ങൾ ആവർത്തിക്കുകയാണ്. മണൽത്തിട്ടകൾ നീക്കം ചെയ്യാൻ ഡ്രഡ്ജറുകൾ കൊണ്ടുവന്നെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts