Your Image Description Your Image Description

മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഓഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആധ്യക്ഷ്യം വഹിക്കും. അഡ്വ കെ. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, സബ് കളക്ടർ ഡി. രഞ്ജിത്ത്, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, എ.ഡി.എം. എസ്. ശ്രീജിത്ത്, നഗരസഭാാംഗം ജൂലിയസ് ചാക്കോ, കോട്ടയം താഹസീൽദാർ എസ്.എൻ. അനിൽകുമാർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ആർ. രഘുനാഥൻ, അഡ്വ. വി.ബി. ബിനു, പ്രൊഫ. ലോപ്പസ് മാത്യു, നാട്ടകം സുരേഷ്, ലിജിൻലാൽ, എം.ടി. കുര്യൻ, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകിടിയേൽ, പ്രശാന്ത് നന്ദകുമാർ, സണ്ണി തോമസ്, മാത്യൂസ് ജോർജ്, ജിയാഷ് കരീം, അസീസ് ബഡായി, അഡ്വ. ജയ്സൺ ജോസഫ്, ടോമി വേദഗിരി, ടി.സി അരുൺ, നിബു എബ്രഹാം എന്നിവർ പങ്കെടുക്കും.

Related Posts