Your Image Description Your Image Description

ഡ​ൽ​ഹി: 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ ​കേ​സി​ലെ സൂ​ത്ര​ധാ​ര​ൻ ത​ഹാ​വൂ​ര്‍ റാ​ണ​യെ ഇ​ന്ന് ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കും. ഇ​ന്ത്യ​ക്ക് കൈ​മാ​റി​യ റാ​ണ​യെ​യും​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക വി​മാ​നം യു​എ​സി​ല്‍​നി​ന്ന് ബു​ധ​നാ​ഴ്ച ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

ഇ​ന്ന് ഉ​ച്ച​യോ​ടെ ത​ഹാ​വു​ര്‍ റാ​ണ​യെ ഡ​ല്‍​ഹി​യി​ലെ​ത്തി​ക്കു​മെ​ന്ന് റിപ്പോർട്ടുകൾ. ഡ​ല്‍​ഹി​യി​ലെ​ത്തി​യ ഉ​ട​ന്‍ റാ​ണ​യെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) അ​റ​സ്റ്റ് ചെ​യ്യും.

എ​ന്‍​ഐ​എ സം​ഘ​വും റി​സ​ര്‍​ച്ച് അ​നാ​ലി​സി​സ് വി​ങ്ങും സം​യു​ക്ത​മാ​യി​ട്ടാ​ണ് റാ​ണ​യെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്. റാ​ണ​യെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നാ​ല്‍ കൈ​മാ​റ്റ വ്യ​വ​സ്ഥ​ക​ള്‍​ക്ക​നു​സ​രി​ച്ചാ​വും ക​സ്റ്റ​ഡി തീ​രു​മാ​ന​മെ​ന്ന് മും​ബൈ പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts