Your Image Description Your Image Description

ന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഇടം നല്‍കാതിരുന്നതിന് പിന്നാലെ പ്രതികരിച്ച് അഭിമന്യു ഈശ്വരന്റെ അച്ഛന്‍ രംഗനാഥന്‍ ഈശ്വരന്‍ രംഗത്ത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടും ഒരു മത്സരത്തിൽ പോലും അഭിമന്യുവിന് കളിക്കാൻ സാധിച്ചില്ല.

കഴിഞ്ഞ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കുള്ള ടീമിനൊപ്പവും മുഴുവന്‍ സമയം ഉണ്ടായിരുന്നെങ്കിലും താരത്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 961 ദിവസം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിട്ടും അഭിമന്യുവിന് ഇതുവരെ ടെസ്റ്റില്‍ അരങ്ങേറാനുള്ള ഭാഗ്യം ലഭിച്ചില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കരുതല്‍ ഓപ്പണറായാണ് താരത്തിന് ടീമില്‍ ഇടംകിട്ടിയത്.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ യശസ്വി ജയ്സ്വാള്‍- കെഎല്‍ രാഹുല്‍ ഓപ്പണിങ് സഖ്യം ക്ലച്ച് പിടിച്ചതോടെ അഭിമന്യുവിന് അവസരം നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നതിനിടെ കോച്ച് ഗൗതം ഗംഭീറിനെതിരെ താരത്തിന്റെ പിതാവ് രംഗത്തെത്തിയത്.

‘മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടെസ്റ്റില്‍ തഴഞ്ഞത് അഭിമന്യുവിനെ വിഷാദത്തിലാക്കിയെന്ന് അച്ഛന്‍ ആരോപിച്ചു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും തന്റെ മകനേക്കാള്‍ കരുണ്‍ നായര്‍ക്ക് അവസരം നല്‍കുന്നതിലുള്ള യുക്തിയെയും പിതാവ് രംഗനാഥന്‍ ചോദ്യം ചെയ്തു.

‘ടെസ്റ്റില്‍ അരങ്ങേറുന്നതിനായി അഭിമന്യു കാത്തിരുന്ന ദിവസങ്ങള്‍ എത്രയാണെന്ന് ഞാന്‍ എണ്ണുന്നില്ല. ഞാന്‍ വര്‍ഷങ്ങളാണ് നോക്കുന്നത്, മൂന്ന് വര്‍ഷമായി. ഒരു ക്രിക്കറ്റ് താരത്തിന്റെ ജോലി എന്താണ്? റണ്‍സ് നേടുകയെന്നതാണ്. അഭിമന്യു അതു ചെയ്യുന്നുണ്ട്’, അഭിമന്യുവിന്റെ പിതാവ് പറഞ്ഞു.

Related Posts