Your Image Description Your Image Description

ഗ്രന്ഥകാരനും, മാർകിസ്റ്റ് സൈദ്ധാന്തികനും, പ്രഭാഷകനുമായ പി ഗോവിന്ദപ്പിള്ളയുടെ ജന്മശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കം. ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് തുടക്കമായിരിക്കുന്നത്. തിരുവനന്തപുരത്താണ് ആഘോഷ പരിപാടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചത്.

സംഘപരിവാർ രാഷ്‌ട്രീയത്തിന്റെ മനുഷ്യവിരുദ്ധതയെ കൃത്യമായി മനസ്സിലാക്കി ഇടപെടൽ നടത്തിയ ആളായിരുന്നു പി ജിയെന്നും, വരും തലമുറകളെയും പിജിയുടെ ആശയം സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ അതിക്രമിച്ച്‌ കയറി സംഘപരിവാറിന്റെ വിഷലിപ്‌ത രാഷ്‌ട്രീയം നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. അതിനെതിരെ വലിയപ്രക്ഷോഭം ഉയരുമ്പോൾ പി ജിയുടെ വാക്കുകൾ കൂടുതൽ പ്രാധാന്യത്തോടെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്തെ പോലും സംഘപരിവാർ രാഷ്‌ട്രീയത്തിന്‌ കയറി കളിക്കാനുള്ള ഇടമാക്കി മാറികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പി ഗോവിന്ദപ്പിള്ളയുടെ ആശയങ്ങൾ വരും തലമുറകളെയും സ്വാധീനിക്കുമെന്നും, മാർക്‌സിസ്‌റ്റ്‌ ചിന്തകനും, എഴുത്തുകാരനും പ്രഭാഷകനും എന്നതിനപ്പുറം, ജീവിതത്തിന്റെ എല്ലാപടവുകളിലും പടർന്നുകയറി അവിടങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ പി ഗോവിന്ദപ്പിള്ളയ്ക്ക് ക‍ഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് മുഖ്യാതിഥിയായിരുന്നു.

Related Posts