Your Image Description Your Image Description

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2025 ജൂലൈ മാസത്തെ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ചു. ഇന്ത്യൻ വാഹന നിർമാതാക്കൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ മാസം 3.48 ലക്ഷം യൂനിറ്റ് വാഹനങ്ങൾ വിൽപ്പന നടത്തിയിട്ടുണ്ട്. ഇത് മുൻ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതിൽ 1,70,570 യൂനിറ്റുകൾ കയറ്റുമതി ചെയ്തതായും കമ്പനി അവകാശപ്പെടുന്നുണ്ട്.

2025 ജൂലൈയിൽ മാത്രം 20,895 യൂനിറ്റ് വിൽപ്പനയോടെ മാരുതി സുസുക്കി ‘ഡിസയർ’ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറി. പാസഞ്ചർ വാഹന വിപണിയിൽ എസ്‌.യു.വികൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബോഡി സ്റ്റൈലായി മാറിയ സമയത്താണ് ഒട്ടും വിട്ടുകൊടുക്കാതെയാണ് ഈ കോം‌പാക്റ്റ് സെഡാൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നത്.ഡിസയറിന് തൊട്ടുപിന്നാലെ എർട്ടിഗയും മൂന്നാം സ്ഥാനം നേടി. അതേസമയം എസ്‌.യു.വി വിഭാഗത്തിൽ കമ്പനിയെ പ്രതിനിധീകരിക്കുന്നത് ബ്രെസ്സയും ഫ്രോങ്ക്സും ആണ്.

Related Posts