Your Image Description Your Image Description

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ നായയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. വെള്ളിയാഴ്ച നളസൊപ്പാറയിൽ അർവി താലൂക്കിലെ മൗസ ധനോഡി ഗ്രാമത്തിലെ ഒരു സ്‌കൂളിന് സമീപമായിരുന്നു സംഭവം. 78 വയസ്സുള്ള വൃദ്ധൻ നായയെ ഉപദ്രവിക്കുന്ന കണ്ട നാട്ടുകാർ മൃഗസംരക്ഷണ പ്രവർത്തകനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അനന്ത് പാട്ടീൽ തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ചതായി മൃഗസംരക്ഷണ പ്രവർത്തകൻ പോലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

ഭാരതീയ ന്യായ സംഹിത, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, എന്നിവയിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം ചൊവ്വാഴ്ച അർവി പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി ഇന്ത്യയിൽ നിലവിലുള്ള ശക്തമായ നിയമങ്ങളിൽ ഒന്നാണ് പ്രിവൻഷൻ ഓഫ് ക്രൂവാലിറ്റി ടു അനിമൽ ആക്ട്, 1960. എന്നിരുന്നാലും, ഇത്തരം കുറ്റകൃത്യങ്ങൾക്ക് നിലവിൽ ലഭിക്കുന്ന ശിക്ഷകൾ അപര്യാപ്തമാണെന്ന വിമർശനങ്ങൾ വ്യാപകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts