Your Image Description Your Image Description

ഡൽഹി: ദേശീയ തലസ്ഥാന  മേഖലയുടെ  ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഗുരുഗ്രാമിലും ഫരീദാബാദിലും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. ഗുരുഗ്രാമിലും ഫരീദാബാദിലും ചൊവ്വാഴ്ചയും കുറഞ്ഞ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലെ മറ്റ് ഭാഗങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം യമുന നദി കരകവിഞ്ഞൊഴുകുകയാണ്. നദിയിലെ ജലനിരപ്പ് 205.33 മീറ്റർ എന്ന അപകടരേഖ കടന്നിരുന്നു. ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണ്.ഡൽഹിയിൽ സെപ്റ്റംബറിലും സമാനമായ മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിക്കുന്നു.

Related Posts