Your Image Description Your Image Description

കൊച്ചി: സംസ്ഥാനത്ത് മഴ തുടരുന്നതിനിടെ നാല് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( ജൂലൈ 28, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. മഴയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് കോട്ടയം, പത്തനംതിട്ട, വയനാട് കളക്ടർമാർ ഇന്ന് അവധി നൽകിയത്. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലും ഇന്ന് അവധിയാണ്. കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് അവധി.

സസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുന്നുണ്ട്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയത്.

Related Posts