Your Image Description Your Image Description

പത്തനംതിട്ട : മഴക്കെടുതിയില്‍ അടിയന്തരസഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തില്‍ 62 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. രണ്ടു വീട് പൂര്‍ണമായി തകര്‍ന്നു.

വെള്ളം കയറിയ വീടുകളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. പന്തളത്ത് വെള്ളം കയറിയ നാതനടി, പുതുമന ഭാഗങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ സന്ദര്‍ശിച്ചു. കൗണ്‍സിലര്‍മാരായ സുശീല സന്തോഷ്, അരുണ്‍ കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts