Your Image Description Your Image Description

ചെന്നൈ: തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്നും വീണ് മലയാളി യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകൾ രോഷ്നിയാണു (30) മരിച്ചത്. ഭർ‌ത്താവ് രാജേഷിനും മകൾ ഋതുലക്ഷമിക്കുമൊപ്പം ചെന്നൈയിലേക്ക് പോകുകയായിരുന്നു രോഷ്നി. യാത്രാമദ്ധ്യേയാണ് അപകടമുണ്ടായത്.

ട്രെയിൻ ജോലാർപെട്ടിനു സമീപം എത്തിയപ്പോൾ ശുചിമുറിയിലേക്ക് പോയ രോഷ്നി ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. ട്രെയിനിൽ അന്വേഷിച്ചിട്ടും കാണാതെ വന്നതോടെ ഭർത്താവ് രാജേഷ് കാട്പാടി റെയിൽവേ സ്റ്റേഷനിൽ പരാതി നൽക്കുകയായിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാണിയമ്പാടിക്കു സമീപം പുത്തുക്കോവിലിൽ റെയിൽ പാളത്തിൽ നിന്നും രോഷ്നിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Posts