Your Image Description Your Image Description

മരട് നഗരസഭാപ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട് കെ. ബാബു എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

പ്രശ്നം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രശ്ന പരിഹരിക്കുന്നതിനായി അടിയന്തിര ഇടപെടലുകൾ നടത്താമെന്ന് ഫോണിലൂടെ ഉറപ്പു നൽകിയതായും
എം.എൽ.എ അറിയിച്ചു. കൂടാതെ നിലവിലുള്ള ലീക്കുകൾ അടിയന്തിരമായി നന്നാക്കുവാനും അതോടൊപ്പം നെട്ടൂർ പമ്പിങ് സ്റ്റേഷനിൽ നിന്നും മരട് ഭാഗവുമായി ബന്ധിപ്പിക്കുന്ന കുണ്ടന്നൂർ ഭാഗത്തെ പുഴയിൽ എച്ച്.ഡി പൈപ്പിൽ ലീക്കുണ്ടോയെന്ന് അടിയന്തിരമായി പരിശോധിക്കാമെന്നും യോഗത്തിൽ തീരുമാനിച്ചു.

അതോടൊപ്പം മരടിന് നൽകികൊണ്ടിരിക്കുന്ന 15 എം.എൽ.സി ശുദ്ധജലം കൃത്യമായി നൽകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി നെട്ടൂർ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ നിന്നും മരടിലേക്ക് നൽകുന്ന വെള്ളത്തിൻ്റെ റീഡിങ് സമയബന്ധിതമായി നഗരസഭയെ അറിയിക്കാമെന്ന് ഉറപ്പു നൽകിയിട്ടുള്ളതായും നഗരസഭാ ചെയർപേഴ്സൺ ആൻ്റണി ആശാംപറമ്പിൽ പറഞ്ഞു.

ഒരാഴ്ച്ചയ്ക്കു ശേഷം പ്രസ്തുത വിഷയം സംബന്ധിച്ചുള്ള റിവ്യു മീറ്റിങ് നഗരസഭയിൽ വെച്ച് തന്നെ ചേരാമെന്നും സൂപ്രണ്ടിങ് എഞ്ചിനീയർ ഉറപ്പു നൽകി.

മരട് നഗരസഭയിൽ വെച്ചു ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ എസ്. രതീഷ് കുമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റിയാസ് കെ മുഹമ്മദ്, ബേബി പോൾ, റിനി തോമസ്, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ രാജേഷ് ലക്ഷ്മണ, അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ വൈറ്റില ഉഷാമോൾ പി.എ , അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ പ്രീത പി.വി, അസിസ്റ്റൻ്റ് എഞ്ചിനീയർ പ്രകാശ് ചന്ദ്രൻ, കൗൺസിലർമാരായ ദിഷ പ്രതാപൻ, ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മിനി ഷാജി, ബെൻഷാദ് നടുവിലവീട്, ജയ ജോസഫ്, ഇ.പി. ബിന്ദു, ഉഷ സഹദേവൻ, ഷീജ സാൻകുമാർ ജിജി പ്രേമൻ, നഗരസഭാ സെക്രട്ടറി ഇ.നാസ്സിം തുടങ്ങിയവർ പങ്കെടുത്തു.

Related Posts