Your Image Description Your Image Description

അ​ന​ധി​കൃ​ത മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​ന് ര​ണ്ട് പ്ര​വാ​സി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 5000 ദീ​നാ​ർ വീ​തം പി​ഴ​യും വി​ധി​ച്ച് ബ​ഹ്‌​റൈ​ൻ ഫ​സ്റ്റ് ഹൈ ​ക്രി​മി​ന​ൽ കോ​ട​തി. മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും ഉ​ദ്ദേ​ശി​ച്ച് കൈ​വ​ശം​വെ​ച്ച​തി​നു​ൾ​പ്പെ​ടെ​യാ​ണ് ശി​ക്ഷ. ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​വ​രെ രാ​ജ്യ​ത്ത് നി​ന്ന് നാ​ടു​ക​ട​ത്താ​നും പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന് ക​ണ്ടു​കെ​ട്ടാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഒ​ന്നാം പ്ര​തി വി​മാ​ന​ത്താ​വ​ളം വ​ഴി ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് മ​യ​ക്കു​മ​രു​ന്ന് ബ​ഹ്‌​റൈ​നി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ശേ​ഷം ര​ണ്ടാം പ്ര​തി​ക്ക് വി​ത​ര​ണ​ത്തി​നാ​യി കൈ​മാ​റി​യെ​ന്നാ​ണ് ആ​ന്റി-​നാ​ർ​കോ​ട്ടി​ക് ഡ​യ​റ​ക്ട​റേ​റ്റ് ന​ൽ​കു​ന്ന വി​വ​രം. രാ​ജ്യം വി​ടാ​ൻ ശ്ര​മി​ക്ക​വെ ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ചാ​ണ് ഒ​ന്നാം പ്ര​തി​യെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Posts