Your Image Description Your Image Description

ന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 2027 ഏകദിന ലോകകപ്പിൽ ടീമിൽ ഉണ്ടാകുമോ ഇല്ലയോ എന്ന ആശങ്കയിലാണ് ആരാധകർ. രോഹിത് ശർമ ഏകദിനത്തിൽ‌ നിന്ന് വിരമിച്ചാൽ അടുത്ത ഏകദിന ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ തിരഞ്ഞെടുക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്ന.

മത്സരത്തിൽ ക്യാപ്റ്റനായി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഹാർദിക്കിന് കഴിയുമെന്നാണ് റെയ്ന പറയുന്നത്. ഹാർദ്ദിക്കിന് ഇതിഹാസ താരം കപിൽ ദേവിനെ പോലെ അനുഭവസമ്പത്തുണ്ടെന്ന് റെയ്ന പറഞ്ഞു. ക്യാപ്റ്റൻസിയിൽ സൂപ്പർ ക്യാപ്റ്റൻ എം എസ് ധോണിയെയാണ് ഹാർദിക് ഓർമ്മിപ്പിക്കുന്നതെന്നും റെയ്ന പറഞ്ഞു.

അടുത്ത ഏകദിന ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ എപ്പോൾ വേണമെങ്കിലും പ്രഖ്യാപിച്ചേക്കാം. എന്നാൽ ഹാർദിക് പാണ്ഡ്യയ്ക്ക് വൈറ്റ് ബോൾ ക്യാപ്റ്റനായി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ഹാർദിക് വീണ്ടും ക്യാപ്റ്റനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കപിൽ ദേവിനെ പോലെ പരിചയസമ്പത്ത് ഹാർദിക് പാണ്ഡ്യയ്ക്കുണ്ട്. ബാറ്റിങ്ങിലായാലും ബോളിങ്ങിലായാലും ഫീൽഡിങ്ങിലായാലും ഹാർദിക് പാണ്ഡ്യ വളരെ പോസിറ്റീവ് ആയ കളിക്കാരനാണ്. ക്യാപ്റ്റൻ എന്ന നിലയിൽ അവന്റെ പ്രകടനവും മറ്റ് കളിക്കാരോട് ഇടപഴകുന്ന രീതിയും വെച്ച് നോക്കുമ്പോൾ ഹാർദിക്കിൽ എനിക്ക് ധോണിയെ കാണാനാവുന്നു‘, സുരേഷ് റെയ്ന പറഞ്ഞു.

Related Posts