Your Image Description Your Image Description

ഡൽഹി: മംഗളൂരു സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകൾ വർധിപ്പിച്ചു. യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് കോച്ചുകൾ വർധിപ്പിച്ചത്. 16 കോച്ചുകളിൽ നിന്ന് 20 ആയിട്ടാണ് വർധനവ്.

രാജ്യത്തെ ഏഴുറൂട്ടുകളിൽ വന്ദേഭാരത് ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം റെയിൽവേ വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്.

മംഗളൂരു സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് പുറമേ സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ എഗ്‍മോർ-തിരുനെൽവേലി, മധുര-ബെംഗളൂരു കന്റോൺമെന്റ്, ദേവ്ഘർ-വാരാണസി, ഹൗറ-റൂർക്കേല, ഇന്ദോർ-നാഗ്പൂർ എന്നീ റൂട്ടുകളിലാണ് കോച്ചുകളുടെ എണ്ണം കൂടുക

Related Posts