Your Image Description Your Image Description

സമിൽ ഭൂരിപക്ഷ വിഭാഗത്തിന് തോക്കുകൾ നൽകാനൊരുങ്ങി സർക്കാർ. ഹിമാന്ത വിശ്വ ശർമ സർക്കാർ ആണ് ഒരു വിഭാ​ഗത്തിന് ആയുധ ലൈസൻസ് നൽകാനുള്ള തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്. ‘പ്രശ്‌ന ബാധിത പ്രദേശത്ത് താമസിക്കുന്ന സ്വദേശികൾ’ ആയവർക്കാണ് ആയുധ ലൈസൻസ് നൽകുന്നത്. പതിവുപോലെ മുസ്ലിം വിഭാ​ഗത്തിന് നേരെ നടത്തുന്ന പ്രതികാര നടപടികളുടെ ഭാ​ഗമായാണ് ഹിമാന്ത വിശ്വയുടെ ഭരണകൂടം ഭൂരിപക്ഷ വിഭാ​ഗത്തിന് തോക്ക് ലൈസൻസ് നൽകുന്നത്.

കഴിഞ്ഞ കുറച്ച് കാലമായി അസാം ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മിയ മുസ്‌ലിം വിഭാഗത്തിന് നേരെ നിരന്തരമായ പ്രതികാര നടപടികൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ തീരുമാനം.ദുബ്രി, ഗോൾപാറ, ബാർപെട്ട, ദരംങ്, തുടങ്ങിയ വിവിധ ജില്ലകളിലെ മുസ്‌ലിം വീടുകൾ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ പല ന്യായങ്ങളും ഉന്നയിച്ച് തകർത്തതും, ഇതിനിടയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്പ്പ് നടത്തിയതിനെതുടർന്നുണ്ടായ മരണവുമെല്ലാം അസാമിലെ സർക്കാർ സ്‌പോൺസേർഡ് വർഗീയ വിഭജനത്തിന്റെ തെളിവുകളാണെന്നാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ.ചാരുബക്ര, ചിരാകുട്ട, സന്ദേശ്പൂർ, ദുബ്രി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ജോലി ആവശ്യാർഥം കിഴക്കൻ അസാമിലെ വിവിധ ജില്ലകളിലേക്ക് താമസം മാറിയിട്ടുള്ള മിയ മുസ്‌ലിം വിഭാഗത്തിന് നേരെയും സ്ഥലം വിടാനുള്ള നിർദേശവും ഭീഷണിയുമുള്ളതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്തിനകത്ത് മിയ വിഭാഗത്തിന്റെ നീക്കങ്ങൾക്ക് കയറിടുക എന്നതാണ് ഇത്തരം നീക്കങ്ങൾക്കു പിറകിലെന്ന് ആരോപണങ്ങളുണ്ട്. പലപ്പോഴായി മുഖ്യമന്ത്രി നടത്തിയ വിദ്വേഷ പരാമർശങ്ങളും സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിന്റെ ജീവിതം ദുഃസ്സഹമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതിനൊക്കെ ഇടയിലാണ് ‘തദ്ദേശീയർക്ക്’ ആയുധ ലൈസൻസ് നൽകാനുള്ള തീരുമാനം. ആകെ താമസക്കാരിൽ ‘തദ്ദേശീയരുടെ എണ്ണം’ കുറഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ സ്വയം സുരക്ഷക്കുവേണ്ടി എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ തീരുമാനം കൂടുതൽ വർഗീയ സംഘട്ടനങ്ങൾക്ക് വഴിയൊരുക്കിയേക്കുമെന്നാണ് വിലയിരുത്തലുകൾ.

അസാമിലെ ‘ഖിലോഞ്ചിയർ’തദ്ദേശീയ വിഭാഗത്തെ മിയ വിഭാഗത്തിനെതിരെ തിരിക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനായി വിദ്വേഷ ഭാഷാ പ്രയോഗങ്ങളെയാണ് ഭൂരിപക്ഷ ശക്തികൾ ആശ്രയിക്കുന്നത്. ‘പുറത്തുനിന്ന് വന്നവർ’, ‘അനധികൃത കുടിയേറ്റക്കാർ’, ‘ബംഗ്ലാദേശി’, ‘സംശയാലുക്കളായ വോട്ടർമാർ’ തുടങ്ങിയ വിദ്വേഷ രാഷ്ട്രീയ പദപ്രയോഗങ്ങളും, ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾക്കെതിരെ നടത്തുന്ന നിന്ദ്യമായ പ്രയോഗങ്ങളുമാണ് അസാമിൽ നിലവിൽ രാഷ്ട്രീയ നിലനിൽപിന് അടിസ്ഥാനമായി കരുതപ്പെടുന്നതെന്ന രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

Related Posts