Your Image Description Your Image Description

ഷാഫി പറമ്പില്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെക്ക്യാട്  (വാര്‍ഡ് 11), ചെറുവണ്ണൂര്‍ (വാര്‍ഡ് 1), കാവിലുംപാറ (വാര്‍ഡ് 13), കൂത്താളി (വാര്‍ഡ് 2,3), കൂന്നുമ്മല്‍ (വാര്‍ഡ് 2), മണിയൂര്‍ (വാര്‍ഡ് 15), നരിപ്പറ്റ (വാര്‍ഡ് 11), ഒഞ്ചിയം (വാര്‍ഡ് 10), തിരുവള്ളൂര്‍ (വാര്‍ഡ് 13), വേളം (വാര്‍ഡ് 6), വില്ല്യാപ്പള്ളി (വാര്‍ഡ് 12) എന്നീ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്കും വടകര മുന്‍സിപാലിറ്റി (വാര്‍ഡ് 19, 41) യിലുള്ളവര്‍ക്കും സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറിന് അപേക്ഷിക്കാം.

അഴിയൂര്‍ (വാര്‍ഡ് 15), ചെങ്ങോട്ടുകാവ് (വാര്‍ഡ് 6), ചെറുവണ്ണൂര്‍ (വാര്‍ഡ് 15), കാവിലുംപാറ (വാര്‍ഡ് 12), കൂത്താളി (വാര്‍ഡ് 10), കുറ്റ്യാടി (വാര്‍ഡ് 3),  മരുതോങ്കര (വാര്‍ഡ് 11), തിക്കോടി (വാര്‍ഡ് 2), വളയം (വാര്‍ഡ് 9), വാണിമേല്‍ (വാര്‍ഡ് 2) എന്നീ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്കും പയ്യോളി മുന്‍സിപ്പാലിറ്റി (വാര്‍ഡ് 1) യിലുള്ളവര്‍ക്കും ഇലക്ട്രോണിക്ക് വീല്‍ചെയറിന് അപേക്ഷിക്കാം.
പ്രസ്തുത സ്‌കീമില്‍ ഉള്‍പ്പെടുത്തി സഹായ ഉപകരണങ്ങള്‍ ലഭിക്കുവാനായി അപേക്ഷ സമര്‍പ്പിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍  0495 2371911.

Leave a Reply

Your email address will not be published. Required fields are marked *

Related Posts