Your Image Description Your Image Description

അബുദാബിയിൽ ഖജൂർ ടോളയിൽ സ്ഥിതി ചെയ്യുന്ന ‘ദേശി ബിഎൻപി ജനറൽ ട്രേഡിങ് എന്ന ഗ്രോസറി(പലചരക്ക് കട) ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി(എഡിഎഫ്എസ്എ) അടപ്പിച്ചു. പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങളാണ് സ്ഥാപനം നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

സാധാരണ പരിശോധനകളിൽ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കടയ്ക്ക് അധികൃതർ ഒട്ടേറെ തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ, ആവർത്തിച്ചുള്ള അറിയിപ്പുകൾ അവഗണിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കാൻ കടയുടെ മാനേജ്‌മന്റ് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇ്ന്ന് സ്ഥാപനം അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടത്. ലംഘനങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നതാണെന്ന് ഔദ്യോഗിക പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒരു മാസമായി മുന്നറിയിപ്പ് നൽകിയിട്ടും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞില്ലെന്ന് കടയുടമ ഷാഹിദ് പറഞ്ഞു.

 

Related Posts