Your Image Description Your Image Description

 

ആനന്ദപുരം-നെല്ലായി റോഡ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 10.76 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2025 ആഗസ്റ്റ് 2 ശനിയാഴ്‌ച വൈകീട്ട് നാലുമണിക്ക് മുരിയാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസ് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

പൊതുമരാമത്തുവകുപ്പിന്റെ പ്രധാന ജില്ലാതല പാതയാണ് ആനന്ദപുരം-നെല്ലായി റോഡ്. പൊതുമരാമത്തു വകുപ്പിന്റെ എല്ലാ പാതകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് റോഡ് പുനരുദ്ധാരണം – മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ കീഴിലുള്ള റോഡുകളെല്ലാം മികച്ച നിലവാരത്തിലാണ്. മെയിന്റനൻസ് ആവശ്യമുള്ളിടത്ത് കൃത്യ സമയങ്ങളിൽ

മെയിന്റനൻസ് ചെയ്തുവരുന്നുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 49.76 കോടി രൂപ വിവിധ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിനിയോഗിച്ച് കഴിഞ്ഞു.

എടതിരിഞ്ഞി കാട്ടൂർ റോഡ് ബി സി ഓവർലെ നിർമ്മാണം (3 കോടി), പൊറത്തിശ്ശേരി ചെമ്മണ്ട കാറളം റോഡ് ബി എം ബി സി നിർമ്മാണം (4 കോടി), കിഴുത്താനി കാറളം റോഡ് ബി എം ബി സി നിർമ്മാണം (6 കോടി),എഴുന്നള്ളത്ത് പാത ബി എം ബി സി നിർമ്മാണം (4.75 കോടി), കൊടകര കൊടുങ്ങല്ലൂർ റോഡിലെ ആളൂർ പഞ്ചായത്തിലെ ഭാഗം ബി എം ബി സി നിർമ്മാണം (4.5 കോടി), തൊമ്മാന തുമ്പൂർ റോഡ് ബി എം ബി സി നിർമ്മാണം (2 കോടി), കാക്കാതുരുത്തി മതിലകം റോഡ് ബി എം ബി സി നിർമ്മാണം (1 കോടി), പോട്ട മൂന്നുപീടിക റോഡിലെ ചന്തക്കുന്ന് മുതൽ കാക്കാതുരുത്തി വരെ ബി എം ബി സി നവീകരണം (6.88 കോടി)

ഇതിന് പുറമേ നബാർഡ് പ്രോജെക്ടിൽ ഉൾപ്പെടുത്തി മാപ്രാണം – നന്തിക്കര റോഡ് ബി എം ബി സി നിർമ്മാണം (16.63 കോടി) പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി കരുവന്നൂർ സൗത്ത് ബണ്ട് റോഡ് നിർമ്മാണം (1 കോടി) അവസാനഘട്ടത്തിലാണ്. ഈ റോഡും ഉടൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

Related Posts