Your Image Description Your Image Description

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിലെ ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ കുറ്റസമ്മതം നടത്തി സെബാസ്റ്റ്യൻ. കോട്ടയം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. ബിന്ദുവിനെ കൊലപ്പെടുത്തിയത് കേരളത്തിന് പുറത്തുവെച്ചാണെന്നാണ് സൂചന.

വേളാങ്കണ്ണി, കോയമ്പത്തൂർ, കുടക്, ബെം​ഗളൂരു എന്നിവിടങ്ങളിൽ സെബാസ്റ്റ്യനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ അന്വേഷകസംഘം അറിയിച്ചു.

സെബാസ്‌റ്റ്യൻ ഏറ്റുമാനൂർ സ്വദേശിനി ജെയ്‌നമ്മയെ കൊലപ്പെടുത്തിയ കേസിൽ ജൂലൈ 28 മുതൽ റിമാൻഡിലായിരുന്നു. കസ്‌റ്റഡിയിൽ വാങ്ങി കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്യുന്നതിനിടെയാണ്‌ ബിന്ദു വധക്കേസിലെ പങ്ക്‌ തെളിഞ്ഞത്‌. കുറ്റസമ്മതം ലഭിച്ചതോടെയാണ്‌ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയത്‌.​ കഴിഞ്ഞ 18-ന്‌ വിയ്യൂര്‍ ജയിലിലെത്തി ആലപ്പുഴ ക്രൈംബ്രാഞ്ച്‌ അന്വേഷണ ഉദ്യോഗസ്ഥൻ അറസ്‌റ്റ്‌ രേഖപ്പെടുത്തിയിരുന്നു.

Related Posts