Your Image Description Your Image Description

നൂറ് ദിവസം നീണ്ടു നിൽക്കുന്ന റിയാലിറ്റി ഷോയായ ബി​ഗ് ബോസിന് വലിയ ആരാധകരാണ് ഉള്ളത്. പ്രോമോ പുറത്തിറങ്ങിയതിന് ശഷം ബി​ഗ് ബോസ്സിന്റെ ഏഴാം സീസണിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. ആരൊക്കെയാണ് പുതിയ മത്സരാർത്ഥികൾ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകരും. അതിനിടെ പല പ്രെഡിക്ഷനുകളുമായി ഷോ പ്രേമികളും രം​ഗത്തെത്തി. പ്രേക്ഷകർ പറയുന്ന ചില പ്രെഡിക്റ്റഡ് മത്സരാർത്ഥികളുടെ ലിസ്റ്റുകൾ പുറത്തുവന്നിരിക്കുകയാണ്.

ബി​ഗ് ബോസ് മല്ലു ടോക്സ് റിപ്പോർട്ട് ചെയ്യുന്നത് അതിൽ ഒരാൾ ഇപ്പോൾ സോഷ്യൽ മീഡിയ അടക്കി വാഴുന്ന രേണു സുധി ആയിരിക്കുമെന്നാണ്. അനുമോൾ, ജാസി, നടൻ ശരത്ത്, ജിഷിൻ മോഹൻ, അലൻ ജോസ് പെരേര എന്നിങ്ങനെ പോകുന്നു പ്രെഡിക്ഷൻ ലിസ്റ്റുകൾ. എന്നാൽ ഇക്കൂട്ടത്തിൽ നിന്നും വിഭിന്നമായി ഇപ്പോൾ റാപ്പർ വേടൻ എന്ന ഹിരൺ ദാസിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ വേടൻ വരാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് വിലയിരുത്തലുകൾ. സംരംഭകനായ അരുൺ നായർ, അവതാരകൻ റോഹൻ, ബിനീഷ് ബാസ്റ്റിൻ, ബിജു സോപാനം, മായാ കൃഷ്ണൻ, രേഖ രതീഷ്, അവതാരക ശാരിക, ആദിത്യൻ ജയൻ, ലക്ഷ്മി നക്ഷത്ര, അവതാരക മസ്താനി, നാ​ഗ സൈരന്ദ്രി, ശ്രീകല ശശിധരൻ, തൊപ്പി, ബീന ആന്റണി, ആർ ജെ അഞ്ജലി എന്നിങ്ങനെയാണ് പ്രേക്ഷക പ്രെഡിക്ഷൻ പേരുകൾ.

നമ്മൾ ചിന്തിക്കേണ്ട ഒരുകാര്യം മുൻ വർഷങ്ങളിൽ ഇത്തരത്തിൽ പ്രെഡിക്ഷൻ ലിസ്റ്റിൽ വന്ന പലരും ബി​ഗ് ബോസിൽ എത്തിയിരുന്നു എന്നതാണ്. എന്തായാലും പ്രേക്ഷകരുടെ കാത്തിരിപ്പ് അധികം നീണ്ടുപോകില്ല എന്ന് തന്നെ കരുതാം. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലോ. കാത്തിരുന്ന് തന്നെ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts