Your Image Description Your Image Description

ബഹ്‌റൈനിലെ വിമാനത്താവളങ്ങളെ ദുരന്തങ്ങൾ നേരിടാൻ സജ്ജമാക്കുന്ന ‘ഗെറ്റ് എയർപോർട്ട്സ് റെഡി ഫോർ ഡിസാസ്റ്റർ (ഗാർഡ്)’ പദ്ധതിയുടെ ആദ്യഘട്ടത്തിന് ബഹ്റൈനിൽ തുടക്കമായി. ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്.

സിവിൽ ഡിഫൻസ് കൗൺസിൽ ചെയർമാനുമായ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശ പ്രകാരം പബ്ലിക് സെക്യൂരിറ്റി ചീഫും സിവിൽ എമർജൻസി മാനേജ്മെന്റ് ദേശീയ സമിതി ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം, ബഹ്‌റൈൻ എയർപോർട്ട് കമ്പനി, ഐക്യരാഷ്ട്രസഭ വികസന പരിപാടി (യു.എൻ.ഡി.പി), ആഗോള ലോജിസ്റ്റിക്‌സ് സ്ഥാപനമായ ഡി.എച്ച്.എൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Related Posts